തിരുവനന്തപുരം: യുവാക്കളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ക്ളബുകൾ തുടങ്ങുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ ഉയരുന്നത് തൊഴിലന്വേഷകരായ വിദ്യാർത്ഥികളെ തൊഴിൽ ദാതാക്കളായി മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഫലമാണെന്നും മന്ത്രി പി.രാജീവ്. മസ്ക്കറ്റ് ഹോട്ടലിൽ കേരള എന്റർപ്രണർഷിപ്പ് ഡെവലെപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദ്വിദിന യുവ ബൂട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർത്ഥി സംരംഭകരായ 39 ഓളം ടീമുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ ടീമുകൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു. ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അവാർഡുകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |