പാലക്കുന്ന് : വാരാഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ജെ.സി.ഐ. വിവിധ പരിപാടികൾ നടത്തി. മേഖലാതല ഫുട്ബാൾ ടൂർണമെന്റ് മേഖല പ്രസിഡന്റ് കെ. ടി സമീർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഭാഗ്യ ഫാൻസ് ചാമ്പ്യന്മാരായി. മുരളീധരൻ, കിരൺ, പ്രമോദ് , സുരേഷ് കുമാർ ,സതീഷ് പൂർണിമ, ,സോൺ ഓഫീസർ രജീഷ് പ്രസംഗിച്ചു. ഉദുമ പടിഞ്ഞാർ അംബിക വായന ശാലയിൽ പൊളിടെക്നിക് എന്ന പരിശീലന ക്ലാസ് മുൻ മേഖല പ്രസിഡന്റ് വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പദ്മരാജൻ പരിശീലകനായിയിരുന്നു. സി. കെ. വേണു, സുഭാഷ് പ്രസംഗിച്ചു.ഹാപ്പി വിളിരിയ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ബ്രേക്ക് ദി ബാരിയേഴ്സ് എന്ന പരിപാടി ഡോ. രാധാകൃഷ്ണൻ ഉദുമ ഉദ്ഘാടനം ചെയ്തു. ഉനൈസ്, റഈസ് പ്രസംഗിച്ചു. പരിപാടികളിൽ പാലക്കുന്ന് ജെ.സി.ഐ. പ്രസിഡന്റ് ബി.എച്ച്.സമീർ അദ്ധ്യക്ഷത വഹിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |