കുന്നത്തൂർ:ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉച്ചകഴിഞ്ഞും ഒ.പി പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇന്ന് മുതൽ ഒ.പിയുടെ പ്രവർത്തനം പുനരാരംഭിക്കാമെന്ന് മെഡിക്കൽ ഓഫീസർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്. മണ്ഡലം പ്രസിഡന്റുമാരായ എച്ച്.അബ്ദുൾ ഖലീൽ, സുജാതാ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി. അഭിലാഷ്, ഗംഗാദേവി, ലത്തീഫ് പെരുംകുളം, വിജയലക്ഷ്മി, രജനി സന്തോഷ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മഠത്തിൽ രഘു, സെക്രട്ടറി കെ.പി. റഷീദ്, സചീന്ദ്രൻ, ഉണ്ണി, ശൂരനാട് സുവർണൻ, കെ.എം. ബഷീർ, അനുതാജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |