SignIn
Kerala Kaumudi Online
Saturday, 27 April 2024 8.53 AM IST

500 കോടിയോളം മൂല്യം,​ ആഡംബര വീട് ദാനം ചെയ്കത് ലോകകോടീശ്വരൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ

hh

ലോകകോടീശ്വരൻ ജെഫ് ബെസോസിന്ഫെ മുൻ ഭാര്യ മെക്കൻസ് സ്കോട്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. ജെഫ് ബെസോസുമായി വേ‍ർപിരി‌ഞ്ഞപ്പോൾ ലഭിച്ച ഓഹരികളിലൂടെ കോടീശ്വരിയായ മെക്കൻസി ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ ആഡംബര വസതികൾ ദാനം നൽകിയതിലൂടെയാണ്. കഴിഞ്ഞ മാസമാണ് കാലിഫോർണിയ കമ്മ്യൂണിറ്റി ഫൗണ്ടേഷന് 55 മില്യൺ ഡോളർ വിലമതിക്കുന്ന വസതികൾ ദാനം ചെയ്തത്. വിവാഹമോചനത്തിന് മുൻപ് ഈ വീടുകൾ മെക്കൻസി സ്കോട്ടിന്റെയും ജെഫ് ബെസോസിന്റെയും ഉടമസ്ഥതയിലായിരുന്നു. വിവാഹബന്ധം വേർപെടുത്തിയപ്പോൾ ഓഹരികൾ വീതം വച്ചു. അപ്പോ( വീടുകൾ മെക്കൻസിയയുടെ പേരിൽ വരികയായിരുന്നു.

hh

ആദ്യത്തെ വീട് 2007ലും രണ്ടാമത്തെ വീട് 2014ലും ആയിരുന്നു കോടീശ്വര ദമ്പതികൾ സ്വന്തമാക്കിയത്. 24.45 മില്യൺ ഡോളർ വിലമതിക്കുന്ന ആദ്യത്തെ വീട് രണ്ടേക്കറിലാണ് സ്ഥിതി ചെയ്യുന്നത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വീട് സ്പാനിഷ് ശൈലിയിലാണ് നിർമ്മിച്ചത്. ഏകദേശം 12000 ചതുരശ്രഅടി വിസ്തൃതിയുള്ള ഇവിടെ ഏഴ് കിടപ്പുമുറികളും ഏഴു കുളിമുറികളുമാണ് ഉള്ളത്. രണ്ടാമത്തെ വീട് 12.9 മില്യൺ ഡോളറിനാണ് വാങ്ങിയത്. 4500 ചതുരശ്ര അടി വിസ്കീർണമാണ് ഈ വീടിനുള്ളത്.

kk

2017ലാണ് രണ്ടാമത്തെ വീട് 12.9 മില്യൻ ഡോളറിന് വാങ്ങിയത്. 4,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടായിരുന്നു ഇത്. 2019 ഏപ്രിലിലാണ് ജെഫ് ബെസോസും മക്കെൻസിയ സ്കോട്ടും വേർപിരിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JEFF BAZOZ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.