തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ മോദി@20 എന്ന പുസ്തകം എടുത്ത് മാറ്റിയതിൽ പ്രതിഷേധിച്ച് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് എലായിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അർജ്ജുൻ മേച്ചേരി, അഖിലേഷ്, ജില്ലാ സെക്രട്ടറി പ്രശോബ്, വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റ് ആകാശ് കോട്ട, പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് ഷിജിത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകർ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സി ജയരാജനെ നേരിൽക്കണ്ട് പരാതി നൽകി.
കാലിക്കറ്റ് സർവകലാശാലയിൽ നാഷനൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ സന്ദർശനത്തിനിടെ സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറിയിൽ നരേന്ദ്രമോദിയെക്കുറിച്ചുള്ള പുസ്തകം ഡിസ്പ്ലേക്ക് വച്ചിരുന്നു. ഏതാനും വിദ്യാർത്ഥികൾ സംഘടിച്ചെത്തി ലൈബ്രേറിയനെ കണ്ട് പുസ്തകം ഡിസ്പ്ലേ ഭാഗത്തുനിന്ന് മാറ്റിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |