കൂത്തുപറമ്പ്: നീർവ്വേലിയിൽ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്ക് തീവെച്ചു നശിപ്പിച്ചു. എസ്.ഡി.പി.ഐ പ്രവർത്തകനായ എളക്കുഴിയിലെ റഹൂഫിന്റെ ബൈക്ക് ആണ് തീവെച്ചു നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1:30 ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറൻസിക് സംഘവും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം പതിനൊന്നാം മൈലിൽ എസ്.ഡി.പി.ഐയുടെ കൊടി നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ബൈക്ക് തീവച്ച് നശിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ , കൂത്തുപറമ്പ് എ.സി.പി പ്രദീപ് കണ്ണിപ്പൊയിൽ, മട്ടന്നൂർ , പൊലീസ് സബ് ഇൻസ്പെക്ടർ കെ.വി.ഉമേശൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |