SignIn
Kerala Kaumudi Online
Friday, 26 April 2024 9.17 AM IST

ഗുരുവായൂർ അന്നദാനത്തിന് മുകേഷ് അബാനിയുടെ 1.51കോടി

news-photo-

  • ഇളയമകന്റെ പ്രതിശ്രുത വധുവിനൊപ്പം ദർശനം

ഗുരുവായൂർ: ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റിനൊപ്പം ഇന്നലെ ഗുരുവായൂർ ദർശനം നടത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അന്നദാന ഫണ്ടിലേക്ക് 1.51 കോടി സംഭാവന നൽകി.

വൈകിട്ട് അഞ്ചോടെ എത്തിയ മുകേഷ് 20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. നമസ്‌കാര മണ്ഡപത്തിലെ വിളക്കിൽ നെയ് സമർപ്പിച്ച് തൊഴുതു. ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയന്റെ നേതൃത്വത്തിൽ ഗുരുവായൂരപ്പന്റെ പ്രസാദക്കിറ്റ് നൽകിയാണ് സ്വീകരിച്ചത്.

'കുറച്ചു കാലമായി വരാൻ ആഗ്രഹിക്കുന്നു, ഇപ്പോൾ വരാനായി. വളരെ സന്തോഷം" മുകേഷ് അംബാനി പറഞ്ഞു. ദർശനം പൂർത്തിയാക്കിയ ശേഷം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ചെയർമാൻ ദേവസ്വത്തിന്റെ ഉപഹാരവും നൽകിയാണ് യാത്രയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUKESH AMBANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.