കോട്ടയം. പ്രധാനമന്ത്രിയുടെ സമഗ്ര ആരോഗ്യ പോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാർഷിക സർവകലാശാലയുടെ കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ ഓൺലൈനിൽ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത ലാലു ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ജയലക്ഷ്മി ജി.അദ്ധ്യക്ഷത വഹിച്ചു. ശീതകാല പച്ചക്കറികൃഷിയിൽ സെമിനാറും നടന്നു. ഇഫ്കോ പ്രതിനിധി പി.എസ് രാകേഷ് സന്ദേശവും ഹോർട്ടികൾച്ചറിസ്റ്റ് മാനുവൽ അലക്സ് ക്ലാസും നയിച്ചു. അത്യുദ്പാദന ശേഷിയുള്ള പച്ചക്കറി വിത്തിനങ്ങൾ, ഫലവൃക്ഷതൈകൾ എന്നിവയുടെ വിതരണവും നടീലും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |