SignIn
Kerala Kaumudi Online
Friday, 26 April 2024 8.47 AM IST

മുഖ്യമന്ത്രിക്കെതിരെ തെളിവുമായി ഇന്ന് ഗവർണറുടെ വാർത്താ സമ്മേളനം

a

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തുകളുടെ വിശദാംശങ്ങളും, കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കവെ തനിക്കെതിരെ നടന്ന ആക്രമണശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും സംബന്ധിച്ച തെളിവുകൾ പുറത്തുവിടാൻ ഇന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ വാർത്താസമ്മേളനം നടത്തും. രാജ്ഭവനിൽ രാവിലെ 11.45 നാണ് വാർത്താസമ്മേളനം.

മുഖ്യമന്ത്രിയും ഗവർണറുമായുള്ള പോര് തുറന്ന രാഷ്ട്രീയ യുദ്ധമായി ഇതോടെ

മാറിയേക്കാം.ഗവർണർ രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിക്കുന്നത് അത്യപൂർവ്വമാണ്. പി.സദാശിവം ഗവർണർ കാലാവധി പൂർത്തിയായ ഘട്ടത്തിൽ തനിക്ക് കിട്ടിയ സഹകരണത്തിന് നന്ദി പറയാൻ വാർത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാൽ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും , തെളിവുകൾ നിരത്തിയും ഗവർണർ വാർത്താ സമ്മേളനം നടത്തുന്നത് അസാധാരണം.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.