വണ്ടൂർ: തിരുവാലി പഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ.ഡി.എസ് 19-ാം വാർഷികാഘോഷം നടുവത്ത് ചടങ്ങാങ്കുളം എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ് പ്രസിഡന്റ് നിഷ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച കുടുബശ്രി, മികച്ച ക്ഷീര കർഷകർ, ജൈവകർഷകർ, എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയികൾ, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, ഓണാഘോഷ മത്സര വിജയികൾ തുടങ്ങിയവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശോഭന ,സി.ഡി.എസ് പ്രസിഡന്റ് കെ. ഷീബ, പി.പി. മോഹനൻ, നിഷാ സജേഷ്, കെ.പി. ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |