പരവൂർ: പരവൂർ നഗരസഭാ പരിധിയിലെ തെരുവ് നായ്ക്കൾ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈസ് ചെയർമാൻ എ.സഫർക്കയാലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആദ്യഘട്ടമായി 30 നകം വളർത്ത് നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നഗരസഭയിൽ ഹാജരാക്കുന്ന മുറയ്ക്ക് മുനിസിപ്പൽ ലൈസൻസ് നൽകുന്നതിനും തീരുമാനിച്ചു. നഗരസഭ തലത്തിൽ പത്ത് ക്യാമ്പുകൾ നടത്തും. രണ്ടാം ഘട്ടമായി തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നൽകും. യോഗത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി കെ.ആർ. അജി, വെറ്ററിനറി സർജൻ ഡോ. സാബു സേവ്യർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എം.മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |