SignIn
Kerala Kaumudi Online
Friday, 26 April 2024 7.05 AM IST

മഞ്ജു വാര്യരുടെ സുനന്ദയും ആയിഷയും എത്തുന്നു

manju

മഞ്ജു വാര്യരുടെ രണ്ടു ചിത്രങ്ങൾ ഒക്ടോബർ റിലീസിന്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം, നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷ എന്നീ ചിത്രങ്ങളാണ് ഒക്ടോബർ റിലീസിന് ഒരുങ്ങുന്നത്. ചക്കരക്കുടം ഗ്രാമത്തിലെ കെ.പി. സുനന്ദ എന്ന ജനപ്രതിനിധിയുടെ വേഷമാണ് വെള്ളരിപട്ടണത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, സലിംകുമാർ, സുരേഷ് കൃഷ്ണ , കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു താരങ്ങൾ. മാദ്ധ്യമപ്രവർത്തകനായ ശരത്‌ ലാലും സംവിധായകനും ചേർന്നാണ് രചന. അലക്സ് ജെ. പുളിക്കൽ ആണ് ഛായാഗ്രഹണം. ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മാണം.ആയിഷയുടെ

കോറിയോഗ്രാഫി പ്രഭുദേവയാണ് . മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവഹിക്കുന്നു. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയ ആണ് നി‌‌ർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJU WARRIER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.