SignIn
Kerala Kaumudi Online
Friday, 26 April 2024 7.21 PM IST

ഓസ്‌ട്രേലിയയിൽ വച്ച് ശരിക്ക് അതിശയിച്ചു, അതിന് കാരണം ഇതായിരുന്നു; മോഹൻലാലിനെക്കുറിച്ച് ശ്രേയ ജയദീപ്

അമർ അക്ബർ അന്തോണിയിലെ 'എന്നോ ഞാനെന്റെ' എന്ന ഗാനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ കൊച്ചുവാനമ്പാടിയാണ് ശ്രേയ ജയദീപ്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ ശ്രേയ ഇപ്പോൾ.

sreya

അമർ അക്ബർ അന്തോണി ചെയ്യുമ്പോൾ നാലാം ക്ലാസിലാണ്. റിയാലിറ്റി ഷോയിൽ നിന്നാണ് സിനിമയിലെത്തിയത്. സിനിമയിലടക്കം ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും, പെട്ടെന്നൊരു പാട്ട് പഠിച്ച് പാടണമെന്ന് പറഞ്ഞാൽ ഇപ്പോഴും ടെൻഷനാണെന്ന് ശ്രേയ പറയുന്നു.


മോഹൻലാലിനൊപ്പം വിദേശത്ത് ഷോ അവതരിപ്പിക്കാൻ പോയ അനുഭവവും ശ്രേയ പങ്കുവച്ചു. 'ഒപ്പം' ഇറങ്ങിയ സമയത്ത് എംജി അങ്കിളിനൊപ്പം 2017-ൽ യുഎസിൽ പന്ത്രണ്ട് ഷോ ചെയ്തു. അത് കഴിഞ്ഞ് ലാൽ അങ്കിളിനൊപ്പം ഓസ്‌ട്രേലിയയിൽ മൂന്ന് ഷോ ചെയ്തു. ഞാൻ എട്ടാം ക്ലാസിലായിരുന്നു അപ്പോൾ.

ലാൽ അങ്കിളുമായി നല്ലൊരു കമ്പനിയായി. ഓസ്‌ട്രേലിയയിൽ പോയപ്പോൾ ശരിക്ക് അതിശയമായി. കാരണം, അങ്കിൾ നമ്മുടെ കൂടെ ബസിലുണ്ടായിരുന്നു. ഓരോ ആർട്ടിസ്റ്റുകളും എത്രമാത്രം ഡെഡിക്കേറ്റഡ് ആണെന്നടക്കം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്രും.'- ശ്രേയ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREYA JAYADEEP, DAY WITH A STAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.