മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ ഐശ്വര്യ ലക്ഷ്മി സമുദ്ര കുമാരി പൂങ്കുഴലി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാറ്റ് പോലെ മൃദുവായവളാണ്പൂങ്കുഴലി. കാർത്തിയുടെ വന്തിയ തേവനും ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയും എത്തുന്ന 'അലകടലാഴം ഒരുമോ നിലാവേ " എന്ന പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നിർമ്മാതാക്കളായ മെഡ്രാസ് ടാക്കീസും, ലൈക പ്രൊഡക്ഷൻസും ചേർന്ന് പുറത്തിറക്കി. റഫീഖ് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാന്റെ സംഗീതത്തിൽ ശ്വേത മോഹൻ ആലപിച്ചതാണ് ഗാനം. രണ്ടു ഭാഗങ്ങളായി സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ അഞ്ചു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. പൊന്നിയിൻ സെൽവൻ - 1 സെപ്തം 30ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് കേരളത്തിൽ വിതരണം.പി.ആർ.ഒ സി. കെ. അജയ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |