SignIn
Kerala Kaumudi Online
Friday, 26 April 2024 6.16 AM IST

'അവൻ ഒരു പണിയും കൂലിയും ഇല്ലാതിരിക്കയാണ്', അച്ഛൻ ദിവ്യയുടെ വീട്ടിൽ വിളിച്ച് ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു; പ്രണയ വിവാഹത്തെക്കുറിച്ച് നടൻ അരുൺ ജി രാഘവൻ

ഭാര്യ, ഹിറ്റ്ലർ അടക്കമുള്ള നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് അരുൺ ജി രാഘവൻ. ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളുമൊക്കെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. അച്ഛനെയും,​ അമ്മയേയും, ഭാര്യയേയും അനിയനെയുമൊക്കെ അദ്ദേഹം പരിചയപ്പെടുത്തി.

arun

താൻ പഠിച്ച സ്‌കൂളിലേക്കും അരുൺ അവതാരകയായ എലീനയെ കൊണ്ടുപോകുന്നുണ്ട്. ഒപ്പം കുട്ടിക്കാലത്ത് നടന്ന സംഭവങ്ങളും ആദ്യ പ്രണയത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പങ്കുവയ്ക്കുന്നു. അരുണിന്റേതും ദിവ്യയുടേതും പ്രണയവിവാഹമായിരുന്നു.


'ഞങ്ങൾ അകന്ന ബന്ധുക്കളാണ്. ചെറുപ്പം മുതലേ പരിചയമുണ്ട്. കുറേ വർഷങ്ങൾക്ക് ശേഷം ഒരു കസിന്റെ കല്യാണത്തിനാണ് വീണ്ടും കാണുന്നത്. പിന്നെ ഓർക്കുട്ട് വഴിയാണ് ബന്ധപ്പെട്ടത്. എന്റെ ബർത്ത് ഡേയുടെ അന്ന് ഞാൻ നോക്കുമ്പോൾ ദിവ്യയുടെ ഓർക്കുട്ടിന്റെ പ്രൊഫൈലിൽ ഒരുപാട് പേർ ബർത്ത് ഡേ വിഷസ് അറിയിച്ചത് കണ്ടു. അപ്പോൾ ഞാൻ മെസേജ് അയച്ചു ഇന്ന് എന്റെയും പിറന്നാളാണെന്ന്. പിന്നെയാണ് ചാറ്റും പ്രണയവുമൊക്കെയായത്. തുടർന്ന് ഞാൻ വീട്ടിലറിയിച്ചു.

വീട്ടിലും വല്യ കുഴപ്പമൊന്നുമില്ലായിരുന്നു. അച്ഛൻ ദിവ്യയുടെ അമ്മയെ വിളിച്ച് ആദ്യം സംസാരിച്ചത് അവൻ ഒരു പണിയും കൂലിയും ഇല്ലാതിരിക്കയാണ്. കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ആദ്യം ഒരു ജോലിയുണ്ടാകണം. ഇങ്ങനെയൊരു അവസ്ഥയുണ്ടായപ്പോഴാണ് ജോലി തപ്പിതുടങ്ങിയത്.

അവൾ മുംബയിലായിരുന്നു. ഞാനും അവിടെ പോയി ജോലി തപ്പുന്നു, ജോലി കിട്ടുന്നു. ഞാൻ ഏഴ് വർഷം ജോലി ചെയ്തു. ആ സമയത്ത് ദിവ്യയുടെ അച്ഛന്റെ കസിൻ വിളിച്ച് അഭിനയിക്കാൻ താത്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARUN G RAGHAVAN, DAY WITH A STAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.