മണ്ണാർക്കാട്: അമ്പലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. സിദ്ദിഖിന് വാരിയെല്ലിനാണ് പരിക്ക്. രാത്രി കൃഷിയിടത്തിൽ കാവലിന് പോയതാണ് ഇരുവരും. ഇരുവരെയും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റ സിദ്ദിഖിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നുണ്ട്. വന്യമൃഗ ശല്യമുള്ള പ്രദേശമാണിത്. അതുകൊണ്ട് കൃഷിയിടത്തിലെ കാവൽ പുരയിലായിരുന്നു ഇരുവരും. എന്നാൽ രാത്രിയോടെ കാവൽമാടത്തിന് അടുത്തെത്തിയ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |