SignIn
Kerala Kaumudi Online
Saturday, 27 April 2024 5.55 AM IST

സ്‌മൈലും നമസ്‌കാരവും ഒന്നുമല്ല വാട്‌സാപ്പിലും ഇൻസ്‌റ്റയിലും ഉപയോഗിക്കുന്ന ഇമോജികളുടെ അർത്ഥം വേറെ ചിലതൊക്കെയാണ്, അവ അറിയാം

emoji

ഇമോജികൾ ഇുപ്പോൾ സ്‌മാർട്‌ഫോൺ ജീവികളായ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഹൃദയമാണ് ലോകത്ത് ആദ്യമായി സൃഷ്‌ടിക്കപ്പെട്ട ഇമോജി. ഒരു ജാപ്പനീസ് മൊബൈൽ ഓപ്പറേറ്റിംഗ് കമ്പനിയിലെ എഞ്ചിനീയർക്കാണ് ഈ ബുദ്ധി തോന്നിയത്. ഇപ്പോൾ സ്‌മാർട്ഫോൺ ഉപഭോക്താക്കൾക്ക് ഇവ ഒഴിവാക്കാൻ കഴിയില്ല.

എന്നാൽ ഇമോജികൾ ഉദ്ദേശിക്കുന്ന അർത്ഥത്തിലല്ല പലപ്പോഴും അവ വ്യാപകമായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ചെറുതായി ചിരിക്കുന്ന മുഖമുള‌ള ഇമോജി പലപ്പോഴും നമ്മുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം നാം അയക്കാറുണ്ട്. എന്നാൽ മില്ലേനിയൽസ് അടക്കം ചില ചെറുപ്പക്കാർ ഇത് പരിഹാസ രൂപത്തിലുള‌ള ചിരിയ്‌ക്കായാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ആശയവിനിമയത്തിൽ പ്രശ്‌നം സൃഷ്‌ടിക്കാം.

തലതിരിഞ്ഞ സ്‌മൈലി മുഖമുള‌ള ഇമോജിയുണ്ട്. പലരും തമാശയോ, പരിഹാസമോ, വിഡ്‌ഡിത്തമോ ഒക്കെ പറയുമ്പോൾ ഉപയോഗിക്കുന്ന ഇമോ‌ജിയാണിത്. എന്നാൽ ചിലർക്കിത് കൊള‌ളാം എന്ന അർത്ഥത്തിലാണ് തോന്നാറ് എന്ന് ടെക്‌സ്‌റ്റ് എനിവെയർ നടത്തിയ ആയിരക്കണക്കിന് പേർ പറയുന്നു.

കൈ ഉയർത്തി നിൽക്കുന്ന പെൺകുട്ടിയുടെ ഇമോജി ചിലർ ഉപയോഗിക്കാറുണ്ട്. ഇത് വിവരം നൽകുന്ന ഇൻഫൊർമേഷൻ ഡസ്‌ക് പേഴ്‌സൺ ആണ് ശരിക്കും. എന്നാൽ പലരും 'എന്തായാലും' എന്നർത്ഥം വരുന്ന ഭാഗത്ത് ഇത് ഉപയോഗിക്കുന്നു.

മൂക്കിൽ നിന്നും പുക വരുന്ന ദേഷ്യപ്പെടുന്ന തരത്തിലെ ഇമോജിയുണ്ട്. ദേഷ്യം വരുന്നതായാണ് പലരും ഇതിനെ ഉപയോഗിക്കുന്നത്. എന്നാൽ ചിലർ മൂക്ക് ചീറ്റുന്നതിന് പകരം ഇത് ഉപയോഗിക്കുന്നു. ആശങ്കയോടെ പല്ല് കടിക്കുന്ന ഇമോജിയുണ്ട്. ആശങ്ക, നാണക്കേട് തോന്നുന്ന സന്ദർഭങ്ങളിലാണ് നാം ഇത് ഉപയോഗിക്കുന്നത്. എന്നാൽ ചിലർ ഇത് ദേഷ്യത്തിന്റെ ഇമോജിയായി ഉപയോഗിക്കുന്നു. ക്ഷമ ചോദിക്കുന്നതിന് ഇരുകൈകൾ ചേർത്ത ഇമോജി നാം തൊഴുന്നതിനായി സൂചിപ്പിച്ചാണ് ഉപയോഗിക്കാറ്.

നിങ്ങളും ഇത്തരത്തിൽ തെറ്റായാണോ ഇമോജി ഉപയോഗിക്കുന്നത്. എങ്കിൽ ഇവയുടെയെല്ലാം അർത്ഥം കൃത്യമായി മനസിലാക്കി ഉപയോഗിക്കുന്നത് ആശയവിനിമയത്തിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഉപകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMOJI MEANING, WHATSAPP EMOJI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.