SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 PM IST

ഹർമൻപ്രീതിന് സെഞ്ച്വറി,ഇന്ത്യ 333/5

harmanpreet

കാന്റർബറി : ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ വനിതാടീമിനെ കൂറ്റൻ സ്കോറിലെത്തിച്ച് ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റെ സെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 111 പന്തുകളിൽ പുറത്താകാതെ 143 റൺസ് നേടിയ ഹർമൻപ്രീത് കൗറിന്റെ മികവിൽ 333/5 എന്ന സ്കോറിലെത്തി. 18 ഫോറുകളും നാലുസിക്സുകളും ഹർമൻപ്രീതിന്റെ ബാറ്റിൽനിന്ന് പറന്നു. ഹർലീൻ ഡിയോൾ (58),സ്മൃതി മന്ഥാന(40),യഷ്തിക ഭാട്യ(26) എന്നിവർ ക്യാപ്ടന് പിന്തുണ നൽകി.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15ഓവറിൽ 92/3 എന്ന നിലയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HARMANPREET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.