ലണ്ടൻ : എലിസബത്ത് രാജ്ഞിയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് ലണ്ടനിലെ പാർക്കുകളിൽ വിവിധ തരത്തിലെ പതിനായിരക്കണക്കിന് പൂക്കളാണ് നിറഞ്ഞത്. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഇവ എന്ത് ചെയ്യുമെന്നാണ് പലരുടെയും സംശയം. എന്നാൽ ഈ പൂക്കൾ ഇനി ആയിരക്കണക്കിന് ചെടികൾക്ക് വളമാകും.
രാജ്ഞിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ലണ്ടനിലെ ഒട്ടുമിക്ക പാർക്കുകളിലും നിരവധി പേരാണ് പുഷ്പാഞ്ജലികൾ അർപ്പിക്കാനായി തടിച്ചുകൂടിയത്. ഈ പൂക്കളെല്ലാം വളമാക്കി മാറ്റി നടീൽ പദ്ധതികളിൽ ഉപയോഗിക്കുമെന്നാണ് ലണ്ടൻ നഗരത്തിലെ റോയൽ പാർക്ക് അധികൃതർ വ്യക്തമാക്കുന്നത്.
അടുത്ത തിങ്കളാഴ്ച മുതൽ പാർക്കുകളിൽ നിന്ന് പൂക്കൾ നീക്കിത്തുടങ്ങും. ഹൈഡ് പാർക്ക്, കെൻസിംഗ്ടൺ ഗാർഡൻസ്, ഗ്രീൻ പാർക്ക് തുടങ്ങിയ റോയൽ പാർക്കുകളിലാണ് പൂക്കൾ അർപ്പിക്കാൻ അവസരമൊരുക്കിയിരുന്നത്.
ഈ പൂക്കൾ കമ്പോസ്റ്റ് വളമാക്കിയ ശേഷം പാർക്കുകളിലെ ലാൻഡ് സ്കേപ്പിംഗ് പ്രോജക്ടുകളിലും ചെടികൾ നടന്നതിനും ഉപയോഗിക്കും. പൂക്കൾ കൂടാതെ പാർക്കുകളിൽ അർപ്പിക്കപ്പെട്ട പാവകളും മറ്റ് വസ്തുക്കളും ശേഖരിക്കും. ഇവ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |