കൂട്ടാലിട: ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കോട്ടൂർ പഞ്ചായത്ത് സേവാഭാരതിയും സാന്ദീപനി വിദ്യാനികേതനും ചേർന്ന് ലഹരിമുക്ത ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
ബാലുശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർ പി.റഫീഖ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വിനോദ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. റിട്ട: എക്സൈസ് ഓഫീസർ കെ.സി കരുണാകരൻ, കൊയിലാണ്ടി പൊലീസ് സബ് ഇൻസ്പക്ടർ സാബു കീഴരിയൂർ, ആർട്ട് ഒഫ് ലിവിംഗ് കോ-ഓർഡിനേറ്റർ ഷനോജ് എന്നിവർ ക്ലാസുകൾ നയിച്ചു. 18-ാം വാർഡ് മെമ്പർ കൃഷ്ണൻ മണീലായി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് രമാദേവി രമണിക, സേവാഭാരതി ജില്ല ആപത് സേവാ കൺവീനർ രജി കെ.എം, സമിതി സെക്രട്ടറി ടി.കെ ബാലകൃഷ്ണൻ, ജോ. സെക്രട്ടറി ലിബിഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |