പിലിക്കോട് : ക്ഷേത്ര സ്ഥാനിക ധനസഹായ കുടിശ്ശികയടക്കം എത്രയും പെട്ടെന്ന് വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരമലബാർ തീയ്യസമുദായ ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ ആചാരസംഗമ സംഘാടകസമിതി യോഗം ആവശ്യപ്പെട്ടു.
രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. കാമ്പള്ളി നാരായണൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.നവീൻ ബാബു, പി.രേഷ്ണ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : രാജ് മോഹനൻ ഉണ്ണിത്താൻ എം.പി.,എം.രാജ ഗോപാലൻ എം.എൽ.എ (രക്ഷാധികാരികൾ) കെ.പി. വിജയൻ (ചെ യർമാൻ),കാട്ടാമ്പള്ളി നാരായണൻ (വൈസ് മാൻ), എ.നാരായണൻ (ജനറൽ ജനറൽ കൺവീനർ) സി.കെ.രഘു (കൺവീനർ ) 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.ചെറുവത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9ന് കരക്കക്കാവ് കല്യാണമണ്ഡപത്തിൽ വച്ചാണ് സംഘം ചേരും.
,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |