SignIn
Kerala Kaumudi Online
Friday, 26 April 2024 11.10 PM IST

ആർ ആർ ആറിന്റെ വിജയതരംഗം, ഹോളിവുഡുമായി കരാറൊപ്പിട്ട് രാജമൗലി

rajamouli

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രാദേശിക സിനിമ മേഖലയ്ക്ക് ക്ക് പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമയ്ക്ക് വലിയ കാൻവാസുകളിൽ ചിത്രങ്ങൾ നി‌ർമിക്കുന്നതിന് തുടക്കം കുറിച്ച സംവിധായകനാണ് രാജമൗലി. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർആർആർ തിയേറ്ററുകളിലും ഒടിടി യിലും വിജയഗാഥ തന്നെയാണ് സൃഷ്ടിച്ചത്. ഇന്ത്യൻ കച്ചവട സിനിമകളെ ലോകത്തിന് പരിചയപ്പെടുത്തിയ രാജമൗലി ഹോളിവുഡിലേയ്കക്ക് അരങ്ങേറ്റം നടത്തിയേക്കാം എന്ന തരത്തിലെ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കൻ ടാലന്റ് ഏജൻസിയായ സി എ എയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് സ്റ്റാർ സംവിധായകൻ. ഹോളിവുഡ് താരങ്ങളെ രാജമൗലി ചിത്രത്തിൽ കാണാനും അല്ലെങ്കിൽ രാജമൗലി ബ്രാൻഡ് ഹോളിവുഡ് ചിത്രം തന്നെ കാണാനാകുമെന്ന പ്രതീക്ഷയാണ് ഈ വാർത്ത ഇന്ത്യൻ ആരാധകർക്ക് നൽകുന്നത്

രാജമൗലി ചിത്രമായ ആർആർആർ ലോകമെമ്പാടും 1000 കോടിയിലധികം വരുമാനം നേടിയതായി റിപ്പോർട്ടുകളുണ്ട്. ആഗോള ബോക്സ് ഓഫീസിൽ 132 മില്ല്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച RRR നെറ്റ്ഫ്ളിക്സിൽ തുടർച്ചയായി പത്താഴ്ച ലോകമെമ്പാടും ട്രെൻഡ് ചെയ്യുന്ന ഒരേയൊരു ഇംഗ്ളീഷ് ഇതര ചിത്രമാണ്. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോൾ. പൂജ ഹെഗ്ഡേ നായികയാകുന്ന ഇത് വരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിൽ നടന്നിരുന്നു

 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RRR VFX, RAJAMOULI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.