പാലാ . ലോക ഹൃദയദിനത്തോടനുബന്ധിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ ചികിത്സയിലൂടെ രോഗം ഭേദമായവരുടെ സംഗമം നാളെ നടത്തും. ഇതോടനുബന്ധിച്ച് സമ്പൂർണ്ണ ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്ഘാടനവും നടക്കും. സംഗമവും, സെന്റർ ഉദ്ഘാടനവും മന്ത്രി വി എൻ വാസവൻ നിർവഹിക്കും. മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷത വഹിക്കും. മാർ സ്ലീവയിൽ ഹൃദയ ചികിത്സ നടത്തി രോഗം ഭേദമായ 25 രോഗികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ചെസ്റ്റ് പെയിൻ സെന്ററിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |