SignIn
Kerala Kaumudi Online
Friday, 26 April 2024 6.35 PM IST

ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് കുടുംബകലഹം, ശ്രദ്ധിച്ചില്ലെങ്കിൽ ജോലി പോകും; ഇന്നറിയാം നിങ്ങളുടെ നാളെ

yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്റ്റംബർ 25 - 1198 കന്നി 9 ഞായറാഴ്ച (പുലർച്ചെ 5 മണി 6 മിനിറ്റ് 59 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )


അശ്വതി: ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

ഭരണി: വിദേശത്ത് നിന്നും നല്ല വാർത്തകൾ കേൾക്കും. കലാമത്സരങ്ങളിൽ വിജയം.

കാർത്തിക: അനുകൂലമായ സാഹചര്യങ്ങൾ, ഭാര്യാഗുണം, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും.

രോഹിണി: രോഗശാന്തി,സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം, ബന്ധുക്കൾ അനുകൂലരാകും.

മകയിരം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം,തൊഴിൽ മേന്മ , പേരും പെരുമയും ഉണ്ടാകും.

തിരുവാതിര: കടമകൾ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കർമ്മ മേഖലയിൽ അനിശ്ചതത്വം.

പുണർതം: കുടുംബകലഹം, ശ്രദ്ധാപൂ‌ർവ്വം ജോലി നിർവ്വഹിച്ചില്ലങ്കിലൽ തൊഴിൽ നഷ്ടം സംഭവിക്കും.

പുയം:ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, ചിട്ടി-ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ.

ആയില്യം: അമിതമായ ആത്മവിശ്വാസം, ദാമ്പത്യസുഖക്കുറവ്, കഠിനപരിശ്രമം,മടിയും അലസതയും ഉണ്ടാകും.

മകം:‍ ശത്രുക്കൾ കൂടുതൽ ശക്തരാകും.ദൂരയാത്രാക്ലേശം, നിർബന്ധ ബുദ്ധി കാണിക്കും.

പൂരം: കുടുംബാഗങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ, യാത്ര കൊണ്ട് ഗുണം കിട്ടും, വീട് വിട്ട് നിൽക്കേണ്ടി വരും.

ഉത്രം: പഠന കാര്യങ്ങളിൽ ജയം, ധന ലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

അത്തം: എല്ലാ രംഗങ്ങളിൽ നിന്നും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.

ചിത്തിര:‍ ബിസിനസിൽ നിന്നും മികച്ച നേടും, കുടുംബത്തിലൽ ഐശ്വര്യവും സമാധാനവും.

ചോതി:‍ കർഷകർക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, യാത്രാഗുണം.

വിശാഖം:‍ ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.

അനിഴം: എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, ഭൂമിയിടപാടുകളിൽ ലാഭം.

തൃക്കേട്ട: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, ഏറ്റെടുത്തു കഴിഞ്ഞ ജോലികൾ പൂർത്തിയാക്കും.

മൂലം: എതിരാളികളെ പരാജയപെടുത്തും, പ്രതിയോഗികൾ പിന്തിരിയും. പുതിയ ബന്ധങ്ങൾ ഉണ്ടാകും.

പൂരാടം: ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവ‌ർത്തിക്കുകയും ചെയ്യുക.

ഉത്രാടം: സുഖവും ദു:ഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം, ശത്രുക്കൾ വർദ്ധിക്കും.

തിരുവോണം: ദാമ്പത്യം ക്ലേശകരമായിരിക്കും, മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക.

അവിട്ടം: എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

ചതയം: സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം, അവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

പൂരുരുട്ടാതി:‍ ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങൾ, വിദേശവാസം ഗുണകരമായിരിക്കില്ല.

ഉത്രട്ടാതി: മതപരമായ കാര്യങ്ങളിൽ അമിത താത്പര്യം കാണിക്കും, മറ്റുള്ളവരെ സഹായിക്കാൻ മനസുണ്ടാകും.

രേവതി: കുടുംബ സുഖം, ബിസിനസിൽ നേട്ടം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.