കോട്ടയം . സ്വയംതൊഴിൽ പരിശീലനത്തിന് അവസരമൊരുക്കി ഉപവരുമാന സാദ്ധ്യതകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടനിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പച്ച ആറാം ബാച്ച് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർ പേഴ്സൺ ലൗലി ജോർജ്ജ്, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ പെരുമാനൂർ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ ലൈല ഫിലിപ്പ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |