ആലുവ: പാൽവില ഉടൻ വർദ്ധിപ്പിക്കണമെന്നും സംഭരണവിലചാർട്ടിലെ അപാകത പരിഹരിക്കണമെന്നും മിൽമ എറണാകുളം മേഖലാ യൂണിയൻ 36-ാമത് വാർഷിക പൊതുയോഗം സംസ്ഥാന ക്ഷീരവിപണന ഫെഡറേഷനോട് ആവശ്യപ്പെട്ടു.
തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാളിൽ നടന്ന യോഗത്തിൽ എറണാകുളം, തൃശൂർ, ഇടക്കി, കോട്ടയം ജില്ലകളിലെ 850ഓളം പ്രാഥമിക ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റുമാർ പങ്കെടുത്തു. ചെയർമാൻ എം.ടി. ജയൻ അദ്ധ്യക്ഷത വഹിച്ചു.
ഫെഡറേഷൻ ഭരണസമിതി അംഗങ്ങളായ ഭാസ്കരൻ ആദംകാവിൽ, ലിസി സേവ്യർ, ജോണി ജോസഫ്, പി.എസ്. നജീബ്, ടി.കെ. സത്യൻ, ഷാജി വെളിയൻ, താര ഉണ്ണിക്കൃഷ്ണൻ, പോൾ മാത്യു, ടി.ആർ. ഗോപാലകൃഷ്ണൻ നായർ, ജോമേൻ ജോസഫ്, ക്ഷേമനിധി ബോർഡ് അംഗം സോണി ഈറ്റക്കൽ, ശാലിന ഗോപിനാഥ്, എ. ഗോപകുമാർ, നിഷ വി. ഷെറീഫ് തുടങ്ങിയവർ സംസാരിച്ചു.
ബോർഡ് മെമ്പർ ജോൺ തെരുവത്ത് സ്വാഗതവും മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് നന്ദിയും പറഞ്ഞു. മേഖലാ യൂണിയന്റെ അവാർഡിനർഹരായവരെ ചെയർമാൻ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |