പൊന്നാനി: എസ്.വൈ.എസ് റബീഅ് കാമ്പെയിനിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനമായ പൊന്നാനി മൗലിദ് നാളെ വൈകിട്ട് ആറിന് പൊന്നാനി വലിയ ജുമാമസ്ജിദിൽ നടക്കും. മൗലിദിന്റെ ഭാഗമായി സിയാറത്ത് പള്ളിയിൽ നിന്ന് വലിയ ജുമാ അത്ത് പള്ളിയിലേക്കുള്ള സ്വലാത്ത് ജാഥ, പീടിക മൗലിദ്, ചീരിണി വരവ്, അന്നദാനം എന്നിവ നടക്കും.
വൈകിട്ട് ആറിന് മഖാം സിയാറത്തിന് മഖ്ദൂം സയ്യിദ് എം.പി. മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. ഏഴിനാരംഭിക്കുന്ന മൗലിദ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൾ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമാപന പ്രാർത്ഥനയ്ക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളിമുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ നേതൃത്വം നൽകും.
പത്ര സമ്മേളനത്തിൽ എ.എ റഹീം കരുവാത്ത്കുന്ന്, സയ്യിദ് സീതിക്കോയ അൽ ബുഖാരി, കെ.എം മുഹമ്മദ് ഖാസിം കോയ, യൂസുഫ് ബാഖവി മാറഞ്ചേരി, ഉസ്മാൻ സഖാഫി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |