SignIn
Kerala Kaumudi Online
Friday, 26 April 2024 12.16 PM IST

യൂട്യൂബ് ഷോർട്ട്സ് വഴി ഇനി ലക്ഷങ്ങൾ സമ്പാദിക്കാം, വമ്പൻ പ്രഖ്യാപനവുമായി യൂട്യൂബ്

youtube

ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ ആനന്ദനൃത്തം ചവിട്ടിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമാണ് യൂട്യൂബ് നടത്തിയിരിക്കുന്നത്. യൂട്യൂബ് ഷോർട്ട് വീഡിയോകളിൽ നിന്ന് ഇനി കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം കൊയ്യാൻ സാധിക്കും. ഈയിനത്തിൽ വലിയൊരു പ്രതിഫല വാഗ്ദാനമാണ് യൂട്യൂബ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഷോർട്ട് വീഡിയോസിലൂടെ ലോകമെമ്പാടും ബില്ല്യൺ കണക്കിന് ഉപഭോക്താക്കളുള്ല ടിക് ടോകിനോട് കിടപിടിക്കാനാണ് യൂട്യൂബ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് ടെക് ലോകത്തുള്ല സംസാരം. ഷോർട്ട് വീഡിയോകളിൽ പരസ്യം ഉൾപ്പെടുത്തുകയും അങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം കണ്ടന്റ് ക്രിയേറ്റേഴസിന് നൽകുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

നിലവിൽ കുറഞ്ഞത് 1,000 സബ്സ്ക്രൈബേഴ്സും 4,000 വാച്ച് അവേഴ്സുമുള്ല വീഡിയോ ക്രിയേറ്റേഴ്സിന് മാത്രമാണ് മോണറ്റൈസേഷൻ മുഖേന യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നത്. ഇതിൽ യൂട്യൂബ് ഷോർട്ട്സ് ഉൾപ്പെട്ടിരുന്നില്ല. പുതിയ ഫീച്ചറോടെ കൂടുതൽ വീഡിയോ ക്രിയേറ്റേഴസിന് പരസ്യം വഴിയുള്ള വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത് അത് കൊണ്ട് തന്നെ കണ്ടന്റ് ക്രിയേറ്റേഴ്സും വ്ളോഗേഴ്സും ഇരുകൈകളും നീട്ടി തന്നെ യൂട്യൂബിന്റെ പുതിയ പ്രഖ്യാപനത്തെ സ്വീകരിച്ചിരിക്കുകയാണ്.

2023 മുതലായിരിക്കും യൂട്യൂബ് ഷോർട്ട്സിനും മോണറ്റൈസേഷൻ ബാധകമാകുക. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും യൂട്യൂബ് പുറത്തു വിട്ടിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ 1,000 സബ്സ്ക്രൈബേഴ്സും 10 മില്ല്യൺ വ്യൂസും നേടുന്നവർക്കായിരിക്കും യൂട്യൂബ് ഷോർട്ട്സ് വഴി വരുമാനമുണ്ടാക്കാനാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTUBE, MONETIZATION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.