ബർലിൻ: പുരുഷ മാരത്തണിൽ സ്വന്തം പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയെഴുതി കെനിയൻ സൂപ്പർ താരം എലിയൂഡ് കിപ്ചൊഗെ. ബർലിൻ മാരത്തണിൽ 2 മണിക്കൂർ 01 മിനിട്ട് 10 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കിപ്ചൊഗെ പുതിയ റെക്കാഡ് കുറിച്ചത്. 2018ൽ ജർമനിയിൽ തന്നെ കുറിച്ച റെക്കാഡാണ് കിപ്ചൊഗെ തിരുത്തിയത്.
റിയോ, ടോക്കിയോ ഒളിമ്പിക്സുകളിൽ സ്വർണമണിഞ്ഞിട്ടുള്ള 37കാരനായ കിപ്ചൊഗെ കരിയറിൽ പങ്കെടുത്തിട്ടുള്ള 17 മാരത്തണുകളിൽ 15ലും ജയിച്ചിട്ടുണ്ട്. ബെർലിൻ മാരത്തണിൽ നാല് തവണ ചാമ്പ്യനാകുന്ന രണ്ടാമത്തെ താരമെന്ന റെക്കാഡും കിപ്ചൊഗെ സ്വന്തമാക്കി. എത്യോപ്യൻ ഇതിഹാസം ഹെയ്ലെ ഗബ്രിസെലാസിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
ഇന്നലെ കെനിയയുടെ തന്നെ മാര്‍ക്ക് കോറിര്‍ രണ്ടാമതും എത്യോപ്യയുടെ ടാഡു അബാറ്റെ മൂന്നാമതും ഫിനിഷ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |