തിരവനന്തപുരം: 27 മുതൽ 30 വരെ ബെംഗളുരുവിൽ നടക്കുന്ന അഖിലേന്ത്യാ പോസ്റ്റൽ വോളിബാാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഹാരിസ് (കോഴിക്കോട്) നയിക്കും. ടീമിലെ മറ്റു അംഗങ്ങൾ: ഷെഹ്രാസ് (വടകര), ഗിരീഷ്കുമാർ (ഇരിഞ്ഞാലക്കുട), ഷാജിമോൻ (പാലക്കാട്), അബ്ദുൽ സലിം (കോഴിക്കോട്), മുഹമ്മദ് (കോഴിക്കോട്), ആഷിക്ക് ഹരി (ആലുവ), രാഹുൽ ആർ. നായർ (തിരുവനന്തപുരം), ജോസഫ് വർഗീസ് (എറണാകുളം), അക്ബർ ഖാൻ (കൊല്ലം), വിപിൻ (പാലക്കാട്), മനു (കൊല്ലം), സുഗതകുമാർ (സബ് പോസ്റ്റ് മാസ്റ്റർ, പള്ളിക്കൽ) ആണ് ടീമിന്റെ കോച്ച് കം മാനേജർ. ടീം 25 ന് പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |