ന്യൂയോർക്ക്: നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1 ന്റെ വിക്ഷേപണം വീണ്ടും നീട്ടി. നാളെയാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും ഫ്ലോറിഡ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ഇയാന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ആഗസ്റ്റ് 29, സെപ്റ്റംബർ 3 തീയതികളിൽ നടത്തിയ വിക്ഷേപണ ശ്രമങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ചിരുന്നു.
ദൗത്യത്തിനുപയോഗിക്കുന്ന എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റിലെ ഇന്ധനച്ചോർച്ചയായിരുന്നു ആദ്യത്തെ രണ്ട് തവണയും വിക്ഷേപണം മാറ്റാൻ കാരണമായത്. വിക്ഷേപണം ഇനി ഈ മാസം ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |