SignIn
Kerala Kaumudi Online
Friday, 26 April 2024 3.51 PM IST

പ്രതിമാസവേതനം ഉടൻ നൽകണം:വി.എസ്.എസ്

kunnav

പയ്യന്നൂർ: എല്ലാ വിധ സാമൂഹിക സുരക്ഷിതത്വ പെൻഷനുകളും ഓണത്തിന് മുമ്പ് വിതരണം ചെയ്തിട്ടും ഉത്തരകേരളത്തിലെ ക്ഷേത്ര സ്ഥാനികർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ വേതനം ഇതുവരേയും നൽകാത്ത സർക്കാറിന്റെ നിഷേധാത്മക നടപടിയിൽ വാണിയ സമുദായ സമിതി പയ്യന്നൂർ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

വേതന വിതരണം സംബന്ധിച്ച് ധനമന്ത്രിയും എം.എൽ.എമാരും മറ്റും നടത്തിയ പ്രസ്താവന വെറും പ്രഹസനമാണെന്ന് യോഗം വിലയിരുത്തി.പ്രസിഡന്റ് പി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം, വി.നാരായണൻ, വി.സി.നാരായണൻ, കെ.വിജയൻ ,പി .വി.മോഹനൻ, പി.കൃഷ്ണൻ ,അപ്പുക്കുട്ടൻ പച്ച സംസാരിച്ചു. സെക്രട്ടറി രാജൻ സ്വാഗതവും, ട്രഷറർ കെ.വി.ബാലൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.