ന്യൂഡൽഹി: ഇന്ത്യയിലെ ഗൂഗിളിന്റെ പൊതുനയ മേധാവി അർച്ചന ഗുലാത്തി രാജിവച്ചു. ജോലി ഏറ്റെടുത്ത് അഞ്ച് മാസങ്ങൾക്കു ശേഷമുള്ള രാജിയുടെ കാരണം വ്യക്തമല്ല. ഇന്ത്യയിൽ ഗൂഗിൾ ആൻഡി ട്രസ്റ്റ് കേസുകളും ശക്തമായ സാങ്കേതിക - മേഖലാ നിയന്ത്രണങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് അർച്ചനയുടെ രാജി.
അർച്ചനയും ആൽഫാ ബെറ്റ് ഇങ്കിന്റെ ഗൂഗിൾ വക്താവും വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. ഗൂഗിളിന്റെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടീവുകളുടെ ഒരു സംഘത്തെയാണ് അർച്ചന നയിച്ചിരുന്നത്. 2021 മാർച്ച് വരെ മോദിയുടെ ഫെഡറൽ തിങ്ക് ടാങ്ക്, നിതി ആയോഗിൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |