കോട്ടയം. കേഡർ സ്വഭാവത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി മത്സരമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരമാമമിട്ട് കേരള കോൺഗ്രസ് എമ്മിന് അവസാന നിമിഷം സമവായത്തിലൂടെ പ്രൊഫ.ലോപ്പസ് മാത്യു പുതിയ ജില്ലാ പ്രസിഡന്റ്. നിലവിലെ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തിരഞ്ഞടുപ്പിൽ സമവായത്തിലൂടെ ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിലേയ്ക്ക് പോവേണ്ടതില്ലെന്നായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ തീരുമാനം . ജോസ് കെ.മാണിയുടെ വിശ്വസ്ഥനായ ലോപ്പസ് മാത്യു പാലാ സെന്റ് തോമസ് കോളേജിലും അരുവിത്തുറ സെന്റ് ജോർജ് കോളേജിലും ഫിസിക്സ് അദ്ധ്യാപകനായിരുന്നു. അരുവിത്തുറ കോളേജിൽ ഫിസിക്സ് വിഭാഗം തലവനായിട്ടാണ് വിരമിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, ഹയർ എഡ്യൂക്കേഷൻ എക്സിക്യുട്ടിവ് കമ്മറ്റി മെമ്പർ, കേരളാ പബ്ലിക്ക് സർവീസ് കമ്മിഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റുമാരായി ബാബു കുരിശുംമൂട്ടിൽ, ഡി.പ്രസാദ്, സെക്രട്ടറിമാരായി ഫ്രാൻസിസ് പാണ്ടിശേരി (ചങ്ങനാശേരി ), ഔസേപ്പച്ചൻ വാളിപ്ലാക്കൽ (പാലാ), പി.സി കുര്യൻ (കടുത്തുരുത്തി), രാജു ആലപ്പാട്ട് (കോട്ടയം), ബൈജു മാതിരമ്പുഴ (ഏറ്റുമാനൂർ), ബിജു ചക്കാലാ (പുതുപ്പള്ളി ), ബിനോ ജോൺ ചാലക്കുഴി (പൂഞ്ഞാർ), ജോണിക്കുട്ടി മഠത്തിനകം (പൂഞ്ഞാർ), സോണി തെക്കേൽ (പാലാ), ട്രഷറർ മാത്യുകുട്ടി കുഴിഞ്ഞാലിൽ , ജില്ലാ ജനറൽ സെക്രട്ടറി (ഐ ടി സെൽ ) ടി.എ ജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |