SignIn
Kerala Kaumudi Online
Friday, 26 April 2024 5.41 PM IST

സഹപ്രവർത്തകയുമായി സെക്സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു; പ്രതികാരമായി കല്ലറയിൽ 'വ്യഭിചാരി' എന്നെഴുതി ഭാര്യ

gravestone

ഒട്ടാവ: സ്വന്തം ഭർത്താവിന്റെ കല്ലറയിൽ 'വ്യഭിചാരി' എന്നെഴുതിവച്ച് ഭാര്യ. കാന‌‌ഡയിലാണ് സംഭവം. തന്നെ വഞ്ചിച്ച ഭർത്താവിനോടുള്ള പ്രതികാരമായിട്ടാണ് സ്ത്രീ ഇങ്ങനെ ചെയ്തത്. ഇവരുടെ മകൻ തന്നെയാണ് റെഡ്ഡിറ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇതോടെ സംഭവം വൈറലായി. അമ്മ ചെയ്തതിനെ പിന്തുണച്ചുകൊണ്ടാണ് മകന്റെ പോസ്റ്റ്.

'ദീർഘകാലമായി അച്ഛൻ സഹപ്രവർത്തകയുമായി പ്രണയത്തിലാണ്. ഗർഭിണിയായ അവരുമായി അച്ഛൻ മാറി താമസിച്ചു. എന്നാൽ നിയമപരമായി അമ്മയിൽ നിന്നും വിവാഹ മോചനം നേടിയിട്ടില്ല. വിവാഹമോചനവുമായി മുന്നോട്ടു പോകാനിരിക്കെയാണ് കാമുകിയുമായി സെക്സിലേർപ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛൻ മരണപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം അമ്മയെ ഒരുപാട് വിഷമത്തിലാക്കിയിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ കല്ലറയിൽ വ്യഭിചാരി എന്ന വാക്ക് കൂടി എഴുതിച്ചേർത്തത്. ഇത് കണ്ട് അച്ഛന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ദേഷ്യം വന്നു. എന്നാൽ എനിക്ക് ഇതൊരു തെറ്റാണെന്ന് തോന്നുന്നില്ല. അച്ഛന്റെ യഥാർത്ഥ സ്വഭാവത്തെ ഉൾക്കൊള്ളുന്ന വാക്കാണത്. കല്ലറയിൽ നിന്ന് ആ വാക്ക് മാറ്റണമെന്ന് എനിക്ക് തോന്നുന്നില്ല.'- മകൻ കുറിച്ചു.

നിരവധിപേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ചിലർ പോസ്റ്റിനെ അനുകൂലിച്ചപ്പോൾ ചിലർ അത് ശരിയായില്ല എന്നാണ് പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GRAVESTONE, CANADA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.