SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.06 PM IST

പൊന്നിയിൻ സെൽവൻ നാളെ

കേരളത്തിൽ 250 ലധികം കേന്ദ്രങ്ങളിൽ

mm

കൽക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയിൻ സെൽവൻ നാളെ ലോക വ്യാപകമായി റിലീസ് ചെയ്യും. കേരളത്തിൽ 250 ലധികം കേന്ദ്രങ്ങളിൽ റിലീസ് ചെയ്യും.ദിവസങ്ങൾക്കു മുൻപേ ചിത്രത്തിന്റെ ഒാൺലൈൻ ടിക്കറ്റുകൾ വിറ്റുപോയി.വൻതാരനിരയിലാണ് അഞ്ചു ഭാഷകളിൽ പൊന്നിയൻ സെൽവൻ - 1എത്തുന്നത്. വിക്രം, ജയം രവി,തൃഷ,

ഐശ്വര്യാറായ് , കാർത്തി, റഹ്മാൻ, ജയറാം, ശരത് കുമാർ, പാർത്ഥിപൻ, എെശ്വര്യ ലക്ഷമി ഉൾപ്പെടെ വൻതാര നിര അണിനിരക്കുന്നു.മണിരത്നം, ജയ മോഹൻ, കുമാര വേൽ എന്നിവർ ചേർന്നാണ് തിരക്കഥ.ഛായാഗ്രഹണം രവി വ‌ർമ്മൻ.സംഗീതം ഏ.ആർ. റഹ്മാൻ. മലയാളം പതിപ്പിൽ റഫീഖ് അഹമ്മദാണ് ഗാനങ്ങൾ . ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദ നൃത്ത സംവിധാനം നിർവഹിക്കുന്നു. മെഡ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം.വാർത്താ വിതരണം: സി.കെ.അജയ് കുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS, 100 DAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY