പെരിന്തൽമണ്ണ: സാക്ഷരതാ മിഷൻ പ്ലസ് ടു ഉന്നതവിജയം നേടിയ പഠിതാക്കളെ ആദരിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 1184 മാർക്കും നേടിയ രേഷ്മ എന്ന വിദ്യാർത്ഥിനിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അസീസ് പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് കെ വനജ, അയമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പാർവതി എന്നിവർ പങ്കെടുത്തു.