SignIn
Kerala Kaumudi Online
Friday, 26 April 2024 9.54 AM IST

ഒപ്പം താമസിക്കുന്ന മകൾ വീടിന് വാടക തരണം,​ കോടതിയെ സമീപിച്ച് മാതാപിതാക്കൾ,​ ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

gg

മക്കൾ എപ്പോഴും കൂടെയുണ്ടാണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. എന്നാൽ ചിലയിടത്ത് കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഈ സംഭവം ഒപ്പം താമസിക്കുന്ന പ്രായപൂർത്തിയാകാത്ത മകൾ വാടക നൽകുന്നില്ലെന്ന് കോടതയിൽ പരാതി നൽകിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയ സ്വദേശികളായ മാതാപിതാക്കൾ.

മകൾക്ക് 22 വയസായി,​ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. പ്രായപൂർത്തിയായിട്ടും മകൾ മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നിസ്സ. അതിനാൽ വാടകയിൽ ഒരു ഭാഗം മകൾ നൽകണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. മകൾ ഇക്കാര്യം സമ്മതിക്കാത്തതിനെ തുടർന്നാണ് ഇവർ കോടതിയിലെത്തിയത്. എന്നാൽ കോടതിയാകട്ടെ ഇവരുടെ പരാതി തള്ളിക്കളയുകയായിരുന്നു.

ഇരുകക്ഷികളും തമ്മിൽ ഔദ്യോഗികമായി വാടകകരാർ ഉണ്ടാക്കിയട്ടില്ല എന്നതാണ് കേസ് തള്ളിക്കളഞ്ഞതിന് പിന്നിലെ കാരണം,​ കൂടാതെ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന മക്കൾ നിർബന്ധമായും വാടക നൽകിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മക്കളെ ഒപ്പം പാർപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ഇല്ല എന്നും കോടതി പറഞ്ഞു. കാരണത്തോടെയും അല്ലാതെയും ഏതുസമയത്തും പ്രായപൂർത്തിയായ മക്കളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള അവകാശവും മാതാപിതാക്കൾക്ക് ഉണ്ടെന്നാണ് വിധിിയിൽ വ്യക്തമാക്കിയിട്ടുണ്ട്.. മകൾ വാടക നൽകാൻ കൂട്ടാക്കുന്നില്ലെങ്കിൽ വീട്ടിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലാണ് മാതാപിതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.