കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട നടന കൈരളി അവതരിപ്പിക്കുന്ന ദേശി മോഹിനിയാട്ടം ഇന്ന് വൈകിട്ട് 6.30ന് ടി.ഡി.എം ഹാളിൽ അരങ്ങേറും. ഒടിയന്റെ മായകളെയാണ് നർത്തകിമാർ പ്രകീർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾ നേടിയ പ്രശസ്ത നർത്തകി നിർമ്മല പണിക്കർ ചിട്ടപ്പെടുത്തിയ ദേശി മോഹിനിയാട്ടത്തിൽ അരങ്ങിലെത്തുന്നത് ഹൃദ്യ ഹരിദാസും കല്യാണി മേനോൻ ഹരികൃഷ്ണനുമാണ്. വായ്പാട്ട്: നിലപേരൂർ സുരേഷ് കുമാർ, മദ്ദളം: കലാനിലയം പ്രകാശൻ, വീണ: മുളീകൃഷ്ണൻ, ഇടയ്ക്ക: കലാനിലയം രാമകൃഷ്ണൻ. നട്ടുവാങ്കം: കെ.അമൽ. പ്രവേശനം സൗജന്യം.