ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബും ഐ.എച്ച്.എം.എ മണ്ണാർക്കാട് ചാപ്റ്ററും സംയുക്തമായി ഒറ്റപ്പാലം സബ് ജയിലിൽ 67 ഓളം തടവുകാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒറ്റപ്പാലം സബ് ജയിൽ സൂപ്രണ്ട് ഡി. ജയൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ രവി അദ്ധ്യക്ഷത വഹിച്ചു.
ബേസിക് ലൈഫ് സപ്പോർട്ടിനെക്കുറിച്ച് ഡോ.കെ.എ. പ്രശാന്ത്, ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഡോ.കെ. അനീഷ, പ്രമേഹത്തെക്കുറിച്ച് ഡോ.എം. അമൃത എന്നിവർ ക്ലാസെടുത്തു. തുടർന്ന് ജയിൽ തടവുകാരുടെ ജനറൽ ഹെൽത്ത് ചെക്കപ്പും പ്രമേഹ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മൂന്നുമാസത്തിലൊരിക്കൽ ഇത്തരം മെഡിക്കൽ ക്യാമ്പ് തുടർന്നു നടത്തുമെന്നും ക്ലബ്ബ്, ഐ.എച്ച്.എം.എ ഭാരവാഹികൾ അറിയിച്ചു. ക്ലബ് ഡിസ്ട്രിക്ട് അഡ്വൈസർ എ.കെ. ഹരിദാസ്,
ഐ.എച്ച്.എം.എ മണ്ണാർക്കാട് ചാപ്ടർ പ്രസിഡന്റ് ഡോ. ടി. സതീഷ്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ പി. ഗിരീഷ്, കെ. സന്തോഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ കെ.വി. നൗഷാദ്, കെ. അഭിലാഷ്, ഷേക്ക് മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |