തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഇന്ന് ഗാന്ധിപാർക്കിൽ കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ആലങ്കോട് ലീലാകൃഷ്ണൻ,പി.കെ.ഗോപി,ജോർജ്ജ് ഓണക്കൂർ,വിനയൻ,പിരപ്പൻകോട് മുരളി, പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ,ഡോ.വള്ളിക്കാവ് മോഹൻദാസ് എന്നിവർ പങ്കെടുക്കും.വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കവിതാ പുരസ്‌കാരം പുരുഷൻ ചെറുകുന്നിനും കഥാപുരസ്‌കാരം അമൽരാജ് പാറമ്മേലിനും സമ്മാനിക്കും.കലാ-സാഹിത്യ മത്സര വിജയികൾക്കുള്ള മൊമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.തുടർന്ന് എൻ.കെ.കിഷോറും സംഘവും അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.