തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളെ സംരക്ഷിക്കുക, ഭിന്നശേഷി സംവരണം പ്രായോഗികമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷന്റെ (കെ.പി.എസ്.എം.എ) നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. സംസ്ഥാന പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നാസർ എടരിക്കോട്, വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ്, ജനറൽ സെക്രട്ടറി മണി കൊല്ലം, മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, കെ.പി.എസ്.എം.എ രക്ഷാധികാരികളായ കാടാമ്പുഴ മൂസ, തോട്ടക്കാട് ശശി, ജില്ലാ സെക്രട്ടറി അഡ്വ. എ. എ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും.