SignIn
Kerala Kaumudi Online
Friday, 26 April 2024 1.15 PM IST

"റിട്രീഡ് മെമ്മറിസ് ' ചിത്രപ്രദർശനം ഇന്നു മുതൽ

കോട്ടയം: ടി.ആർ ഉദയകുമാർ,വി.സതീശൻ, റിയാ ജോഷ്വാ എന്നിവരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും പ്രദർശനം "റിട്രീഡ് മെമ്മറീസ് 'ലളിതകലാ അക്കാഡമി ആർട്ട്‌ ഗാലറിയിൽ ഇന്ന് ആരംഭിക്കും. ഇന്ന് 3ന് ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും. സംവിധായകൻ ജയരാജ്‌ അദ്ധ്യക്ഷത വഹിക്കും. ആർട്ട്‌ ക്രിട്ടിക് ജോണി എം.എൽ മുഖ്യപ്രഭാഷണം നടത്തും. സതീശൻ ശില്പകലയിൽ കേരള ലളിതകലാ അക്കാഡമി സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ ടി ആർ ഉദയകുമാർ 11 സോളോ എക്സിബിഷനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അറുപതോളം ഗ്രൂപ്പ്‌ എക്സിബിഷനുകളിലും പങ്കേടുത്തിട്ടുണ്ട്. കേരള ലളിതകലാ ആകാദമിയുടെ സ്റ്റേറ്റ് അവാർഡുൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം സ്വാദേശിയായ റിയാ ജോഷ്വാ പാമ്പാടി ആർ.ഐ.ടിയിൽ ഫൈനൽ ഇയർ ആർക്കിടെക്ട് വിദ്യാർത്ഥിയാണ്. മൺസൂൺ ആർട്ട്‌ ഫെസ്റ്റിൽ ഉൾപ്പെടെ നിരവധി ചിത്രപ്രദർശനങ്ങളിൽ പങ്കേടുത്തിട്ടുള്ള റിയാ ജോഷ്വാ കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ വർഗീസ് സി ജോഷ്വായുടെ പുത്രിയാണ്. പ്രദർശനം ഒക്ടോബർ 6ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.