SignIn
Kerala Kaumudi Online
Friday, 26 April 2024 6.51 AM IST

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഇനി ഡിജിറ്റൽ വെയർ ഹൗസ്

lybrary
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി

വളപട്ടണം : ഗതകാല പ്രൗഢി പേറുന്ന വളപട്ടണത്തിന്റെ വൈവിദ്ധ്യവും ചരിത്രവും രേഖയാക്കി സൂക്ഷിക്കുന്നതിനായി

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഡിജിറ്റൽ വെയർ ഹൗസാക്കുന്നു. പത്തുനൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുള്ള വളപട്ടണം കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് കൂടിയാണ്.

തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കപ്പൽ നിർമ്മാണ ജോലികൾ ചെയ്തിരുന്ന ഖലാസികളുടെ ആദ്യകാല പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇവരുടെ ചരിത്രം, സാങ്കേതികവിദ്യയുടെ വികാസം, പ്രദേശത്തിന്റെ ജൈവ വൈവിധ്യം, സാഹിത്യം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഇവിടെ ശേഖരിക്കുക. ലൈബ്രറി അംഗങ്ങളെയും ചരിത്ര വിദ്യാർത്ഥികളെയും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് പരിധിയിലെ വിദ്യാലയ ലൈബ്രറികളിലുള്ള പുസ്തകങ്ങളുടെ വിവരങ്ങളും ശേഖരിക്കും.
കേരളത്തിലെ കമ്പ്യൂട്ടർവത്കരിച്ച ആദ്യ പഞ്ചായത്ത് ലൈബ്രറിയാണ് വളപട്ടണത്തേത്. നാല് കമ്പ്യൂട്ടറുകൾ, പ്രിന്റർ, സ്‌കാനർ, പ്രൊജക്ടർ, ടി വി എന്നീ സൗകര്യങ്ങലുള്ള ഈ സ്മാർട്ട് ലൈബ്രറി പൂർണ്ണമായും സോളാറിലാണ് പ്രവർത്തിക്കുന്നത്.

ടി.എം.രാമസ്വാമിയുടെ ആ കത്ത്

ഈ ലൈബ്രറി ആരംഭിച്ചതിനും ഒരു ചരിത്രമുണ്ട്. 1950ൽ കോയത്തൂരിൽ നിന്ന് വളപട്ടണത്തേക്ക് ഒരു കത്ത് വന്നു. അന്നത്തെ മുൻസിപ്പൽ കൗൺസിലുകളടേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ടി .എം രാമസ്വാമിയുടെതായിരുന്നു ആ കത്ത്. വളപട്ടണത്ത് ലൈബറി തുടങ്ങാൻ 200 രൂപ കെട്ടിടത്തിനും 200 രൂപ പുസതകങ്ങൾ വാങ്ങാനും അനുവദിക്കുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ഇന്ന് 12400 പുസ്തകങ്ങളും 500 സിഡികളും 36 ആനുകാലിക മാസികകളും ഇവിടെയുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റീവ് ചെയ്ത ഈ എ ഗ്രേഡ് ലൈബ്രറിക്ക് ഗ്രീൻ ലൈബ്രറി പദവിയും ലഭിച്ചിരുന്നു.

ഏതെല്ലാം പുസ്തകങ്ങൾ എവിടെയെല്ലാം ലഭ്യമാണെന്ന് പഞ്ചായത്ത് ലൈബ്രറിയിൽ എത്തിയാൽ വായനക്കാർക്ക് എളുപ്പത്തിൽ അറിയാനാകും. ഇത് വേഗത്തിൽ പൂർത്തിയാക്കും.

പി.പി. ഷമീമ,പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.