പത്തനംതിട്ട : ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ന് ഗാന്ധി സ്മൃതി സംഗമവും സെമിനാറും നടത്തും.
രാവിലെ 10 ന് രാജീവ് ഭവനിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തും. ഉച്ചക്ക് 2 ന് നടക്കുന്ന സ്മൃതി സംഗമത്തിലും സെമിനാറിലും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.ജെ കുര്യൻ, ആന്റോ ആന്റണി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |