കൊല്ലം : സംസ്ഥാനത്ത് സ്വകാര്യ ഫാക്ടറികൾ കൂട്ടത്തോടെ പൂട്ടിക്കിടക്കുമ്പോൾ കാഷ്യു കോർപ്പറേഷനും കാപ്ക്സും ഓണത്തിന് ശേഷം തുടർച്ചയായി ജോലി നൽകാതെ, ഫാക്ടറികൾ അടച്ചിട്ടിരിക്കുന്നത് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ക്യാഷ്യു ബോർഡ് വഴിതോട്ടണ്ടി സംഭരിച്ച് ഫാക്ടറികളിൽ തുടർച്ചയായി ജോലി നൽകാൻ സംസ്ഥാന ഗവൺമെന്റ് ഇടപെടണമെന്നും ഓൾ കേരള കാഷ്യൂ ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻ്റ് എ.എ. അസീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ടി. സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, ജി. വേണുഗോപാൽ, കെ.
രാമൻപിള്ള, കുരിപ്പുഴ മോഹനൻ, ടി. കെ. സുൽഫി, എം. എസ്. ഷൗക്കത്ത്, എൽ. ബീനാ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |