നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഉറങ്ങാൻ ശരിയായ രീതിയിൽ കിടന്നില്ലെങ്കിൽ കഴുത്ത് വേദന, മേൽവേദന, പിടലി വേദന എന്നീ അസ്വാസ്ഥ്യങ്ങൾക്കും വഴി വയ്ക്കും. തെറ്റായ രീതിയിൽ കിടക്കുന്നതാണ് ഇങ്ങനെയുള്ള അസുഖങ്ങൾക്കിടയാക്കുന്നത്. ശരിയായ രീതിയിൽ കിടന്നുറങ്ങുന്നത് ഇത്തരം വേദനകളെ മാറ്റി നിറുത്താനും നല്ല ഉറക്കം കിട്ടാനും സാധിക്കും.
ഫീറ്റൽ പൊസിഷൻ ആണ് ഉറങ്ങാൻ ഏറ്റവും മികച്ച രീതിയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാലുകൾ നെഞ്ചുവരെ ചുരുട്ടിവച്ച് ഉറങ്ങുന്ന രീതിയാണിത്. കാലും കൈയും ചുരുട്ടി വച്ച് ഒരു ബോളിന്രെ ആകൃതിയിൽ ആയിരിക്കും ഇത്തരം ഉറക്കം. കൂർക്കം വലി, നടുവേദന എന്നിവ കുറയ്ക്കാനും ഈ പൊസിഷൻ സഹായിക്കും. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് നല്ലതാൻണ്, രാത്രി വയറുനിറയെ ഭക്ഷമം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കിൽ ഇടതുവശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നതാമ് നല്ലത്.
അതേസമയം കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും തെറ്റായ ഉറക്കരീതി എന്നും വിലയിരുത്തപ്പെടുന്നു. ഇത് പേശികലിലും സന്ദികളും അദിക സമ്മർദ്ദമുണ്ടാക്കാൻ ഇടയാക്കും, ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ക്ഷീണിതരാക്കുകയും ചെയ്യും. തലയിണയ്ക്ക് അടിയിൽ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്ന സോൾജിയർ പൊസിഷനും നല്ലതല്ല. കട്ടി കൂടിയ തലയിണ ഒഴിവാക്കി ഉറങ്ങാനും ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |