കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ഒരു ലോറി റേഷൻ ഭക്ഷ്യധാന്യം പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ജംഗ്ഷന് സമീപം റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന ലോറി സംശയം തോന്നി കരുനാഗപ്പള്ളി ടി.എസ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോഴാണ് റേഷൻ ഭക്ഷ്യധാന്യമാണെന്ന് സ്ഥിരീകരിച്ചത്.
ടി.എസ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുമ്പോൾ ഡ്രൈവർ ലോറിയിലുണ്ടായിരുന്നില്ല. ഏറെ നേരം കാത്തുനിന്നിട്ടും ഡ്രൈവർ എത്താഞ്ഞതോടെ ലോറി പൊലീസ് സ്റ്റേഷനിലേക്ക് നീക്കി. ഇന്ന് പൊതുവിതരണ വകുപ്പിന്റെ ഗോഡൗണിലേക്ക് മാറ്റി ഭക്ഷ്യധാന്യത്തിന്റെ അളവ് കണക്കാക്കും. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ ജോലി കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് ഇപ്പോൾ റേഷൻ കടത്ത് നടക്കുന്നതെന്ന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വൈകിട്ട് അഞ്ചുമണിക്ക് ശേഷവും നിരീക്ഷണം ശക്തമാക്കാൻ ഡി.എസ്.ഒ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് കരുനാഗപ്പള്ളിയിൽ ലോറി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |