SignIn
Kerala Kaumudi Online
Friday, 26 April 2024 12.37 PM IST

ആരോഗ്യത്തിന് വേണം നല്ല നടപ്പ്,​ നടക്കാൻ ഏറ്റവും ബെസ്റ്റ് ടൈം ഇതാണ്

ee

നല്ലൊരു വ്യായാമമാണ് പ്രഭാതനടത്തം. ആരോഗ്യകരമായ വ്യായാമങ്ങളിൽ നല്ല നടപ്പിന് ഒന്നാം സ്ഥാനമാണുള്ളത്. ശരീരത്തിനും മനസിനും ഊർജം നൽകാൻ രാവിലത്തെ നടത്തത്തിന് സാധിക്കും. രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. അതേ പോലെ കൊഴുപ്പി​നെയും നി​യന്ത്രി​ക്കാം. അമേരിക്കൻ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണെന്നാണ്. നടക്കുമ്പോൾ തല ഉയർത്തിപ്പിടിച്ച് നട്ടെല്ല് നിവർത്തിയുള്ള പൊസിഷനിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കണം. രക്തസമ്മർദ്ദം കുറയ്‌ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള പത്തു മിനിറ്റ് നടത്തം രക്തസമ്മർദം കുറക്കാനുള്ള ഫലപ്രദമായ മാർഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു. പതി​വായുള്ള നടത്തത്തി​ലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായി​കക്ഷമത മുന്നേറുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.