SignIn
Kerala Kaumudi Online
Friday, 26 April 2024 5.10 PM IST

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം നിങ്ങളെ സങ്കടപ്പെടുത്തുന്നുണ്ടോ,​ എങ്കിൽ പുതിനയില കൊണ്ട് ഇതുപോലൊന്ന് പരീക്ഷിച്ചു നോക്കൂ

mintt

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിനയില. തുളസിയുടെ വിഭാഗത്തിൽപ്പെട്ട ഇതിന് നിരവധി ഗുണങ്ങളാണുള്ളത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ് പുതിനയില.

മുഖത്തെ ചുളിവുകൾ ,​പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം എന്നിവ മാറാനും പുതിനയില കൊണ്ട് ചില പൊടിക്കൈകളുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി പുതിനയില കൊണ്ട് ചെറിയ പൊടിക്കൈകൾ പരീക്ഷിക്കാം.

പുതിനയിലയുടെ നീരിൽ മഞ്ഞൾപൊടി,​ ചെറുപയർപൊടി,​ എന്നിവ ചേർത്ത് കണ്ണിന് താഴെ പുരട്ടാം,​ 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടു വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയുക. ഇത് കണ്ണിനടിയിലെ കറുപ്പു നിറം പോകാൻ സഹായിക്കുന്ന ഒന്നാണ്.

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം ഐസ് ക്യൂബാക്കി,​ കണ്ണിനുമുകളിൽ വയ്ക്കാം. കൂടാതെ പുതിനയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ഇത് പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുന്നതും കണ്ണിന് ചുറ്റുമുള‌ള പാടകറ്റും.

പുതിനയിലയുടെ നീരും അല്പം നാരങ്ങ നീരും ചേർത്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് മുഖത്തെ കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കുന്നു.

മുട്ടയുടെ വെള്ള,​ പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിനു താഴെ മസാജ് ചെയ്യുക,​ ഇത് 10 മിനിറ്റ് തുടരണം. കണ്ണിനു താഴെയുള്ള കറുത്ത പാടുമാറാൻ ഈ മാർഗം നല്ലതാണ്.

പുതിനയില അരച്ച് ഫേസ്പാക്കായി മുഖത്ത് പുരട്ടുന്നത് ചുളിവുകളും നേർത്ത വരകളും പോകുന്നതിന് നല്ലതാണ്. കൂടാതെ ഇതിൽ ചെറിയൊരു ബ്ലീച്ചിംഗ് ഇഫക്ടുള്ളതിനാൽ ചർമത്തിന് നിറം നൽകുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINT LEAF, HEALTH BENEFITS, BEAUTY TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.